തിരുവനന്തപുരം: ഷഹീൻബാഗിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ വീട്ടമ്മമാരും വിദ്യാർത്ഥികളും നയിക്കുന്ന സമരം മൂന്ന് ദിവസം പിന്നിട്ടു. ഇന്നലെ എഴുത്തുകാരി റോസ് മേരിയും സാമൂഹിക പ്രവർ‌ത്തക ജെ.ദേവികയും സമരപ്പന്തലിലെത്തി. പരിസ്ഥിതി പ്രവർത്തകൻ ഡോ. ഡി.സുരേന്ദ്രനാഥ്, സാമൂഹിക പ്രവർത്തകനും ചരിത്രകാരനുമായ കെ.കെ.സുരേന്ദ്രൻ, സാമൂഹിക പ്രവർത്തക പ്രസന്ന ഗോപാലൻ, കവയിത്രി ഷീല ജഗധരൻ, തുഷാര തോമസ്, വിനോദ് കുമാർ എന്നിവരും സമരപ്പന്തലിലെത്തി. കാര്യവട്ടം കാമ്പസിലെ വിദ്യാർത്ഥികൾ കലാപരിപാടി അവതരിപ്പിച്ചു.