india-new-zealand-one-day

ഹാമിൽട്ടൺ : ട്വന്റി 20 പരമ്പരയിലെ തുടർച്ചയായ അഞ്ച് തോൽവികളുടെ വേദനയിൽ നിന്ന് ചിറകടിച്ചുയർന്ന് കിവീസ്. ഇന്നലെ ഹാമിൽട്ടണിൽ നടന്ന സൂപ്പർ ചേസിംഗ് ത്രില്ലറിൽ നാലുവിക്കറ്റിന് ഇന്ത്യയെ കീഴടക്കിയ അവർ ഇൗ വരവിൽ കൊഹ‌്ലിപ്പടയ്ക്കെതിരെ ആദ്യമായൊരു വിജയം കുറിക്കുകയായിരുന്നു.

പരിക്കേറ്റ് വിശ്രമിക്കുന്ന കേൻ വില്യംസണിന് പകരം കിവീസിനെ നയിച്ചിറങ്ങിയ ടോം ലതാം വിരാട് കൊഹ്‌ലിയും സംഘവും ഉയർത്തിയ 347/ 4 എന്ന വമ്പൻ സ്കോർ 11 പന്തുകൾ ബാക്കി നിൽക്കെയാണ് ആറ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നത്.

ഏകദിനത്തിൽ തന്റെ കന്നി സെഞ്ച്വറി നേടിയ യുവപ്രതിഭ ശ്രേയസ് അയ്യരും (103) അർദ്ധ സെഞ്ച്വറികൾ നേടിയ ഇൻഫോം ബാറ്റ്സ്‌മാൻ കെ.എൽ. രാഹുലും (88), നായകൻ കൊഹ്‌ലിയും (51) ചേർന്നാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. എന്നാൽ വില്യംസണിന്റെ അഭാവത്തിൽ ബാറ്റിംഗിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത കിവിപ്പടയിലെ ഏറ്റവും പരിചയ സമ്പന്നൻ റോസ് ടെയ്‌ലർ പുറത്താകാതെ നേടിയ സെഞ്ച്വറിയും (109 നോട്ടൗട്ട്), ഹെൻട്രി നിക്കോൾസ് (78), താത്കാലിക നായകൻ ടോം ലതാം (69) എന്നിവരുടെ പിന്തുണയും തങ്ങളുടെ ഇന്ത്യയ്ക്കെതിരായ ഏറ്റവും വലിയ ചേസിംഗ് വിജയം കുറിക്കാൻ കിവീസിനെ സഹായിച്ചു.

സ്കോർ ബോർഡ്

ഇന്ത്യ ബാറ്റിംഗ്: പൃഥ്വി ഷാ സി ലതാം ബി ഗ്രാൻഡ് ഹോം 20, മായാങ്ക് അഗർവാൾ സി ബ്ളൻഡേൽ ബി സൗത്തീ 32, വിരാട് കൊഹ്‌ലി ബി സോധി 51, ശ്രേയസ് അയ്യർ സി സാന്റ്നർ ബി സൗത്തീ 103, കെ. എൽ. രാഹുൽ നോട്ടൗട്ട് 88, കേദാർ യാദവ് നോട്ടൗട്ട് 26. എക്സ്ട്രാസ് 27, ആകെ 50 ഒാവറിൽ 347/4.

വിക്കറ്റ് വീഴ്ച: 1-50 (ഷാ), 2-54 (മായാങ്ക്), 3-156 (കൊഹ്‌ലി), 4-292 ശ്രേയസ്..

ബൗളിംഗ് : സൗത്തീ 10-1-85-2, ബെന്നറ്റ് 10-0-77-0, ഗ്രാൻഡ്ഹോം 8-0-41-1, നീഷം 80-52-0, സാന്റ്നർ 10-0-50-0, സോധി 4-0-27-1.

ന്യൂസിലാൻഡ് ബാറ്റിംഗ് : ഗപ്ടിൽ സി കേദാർ ബി ശാർദ്ദൂൽ 32, ഹെൻറി നിക്കോൾസ് റൺ ഒൗട്ട് 78, ബ്ളൻഡേൽ സ്റ്റംപ്ഡ് രാഹുൽ ബി കുൽദീപ് 9, ടെയ്‌ലർ നോട്ടൗട്ട് 109, ലതാം ബി ഷമി ബി കുൽദീപ് 69, നീഷം സി കേദാർ ബി ഷമി 9, ഗ്രാൻഡ് ഹോം റൺ ഒൗട്ട് 1, സാന്റ്നർ നോട്ടൗട്ട് 12.

എക്സ്‌ട്രാസ് 29, ആകെ 48.1 ഒാവറിൽ 348/6

വിക്കറ്റ് വീഴ്ച : 1-85 (ഗപ്ടിൽ), 2-109 (ബ്ളൻഡേൽ), 3-171 (നിക്കോൾസ്), 4-309 (ലതാം), 5-328 (നീഷം), 6-331 (ഗ്രാൻഡ് ഹോം)

ബൗളിംഗ്: ബുംറ 10-1-53-0, ഷമി 9.1-0-63-1, ശാർദ്ദൂൽ 9-0-80-1, ജഡേജ 10-0-64-0, കുൽദീപ് 10-84-2.

മാൻ ഒഫ് ദ മാച്ച്: റോസ് ടെയ്‌ലർ