തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്നവർക്ക് സംസ്ഥാന യുവജനക്ഷേമ ബോർഡ് സെമിനാർ സംഘടിപ്പിക്കുന്നു. 12ന് ഗവ. വിമെൻസ് കോളേജിൽ നടത്തുന്ന സെമിനാറിന് മുൻ ഡി.ജി.പി അലക്‌സാണ്ടർ ജേക്കബ് നേതൃത്വം നൽകും. ശശി തരൂർ എം.പി, ജീവൻ ബാബു ഐ.എ.എസ് എന്നിവർ ക്ലാസെടുക്കും. പ്രവേശനം സൗജന്യമാണ്.പങ്കെടുക്കാൻ താത്പര്യമുള്ളവർ https://thewindow.ksywb.in/v2/register എന്ന ഓൺലൈൻ ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം.ആദ്യം രജിസ്റ്റർ ചെയ്ത് സെമിനാറിൽ പങ്കെടുക്കുന്ന 750 പേർക്ക് റെഫറൻസ് ഗൈഡ് സൗജന്യമായി നൽകും.