കാട്ടാക്കട: വ്യത്യസതമായ കലാപരിപാടികൾ ഒരുക്കി കിക്മാ കോളേജ് രക്ത ദാന ക്യാമ്പും യൂണിയൻ ഉദ്ഘടനവും ആർട്‌സ് ഫെസ്റ്റിവലും തുടങ്ങി. രക്തദാന ക്യാമ്പ് കവിയും നാടക രചയിതാവുമായ ദിലീപ് കുട്ടിയായണികാട് ഉദ്ഘാടനം ചെയ്തു. പി. എച്ച്.ഡി നേടിയ ഡോ.ജയകുമാർ, മികച്ച സാമൂഹ്യ പ്രവർത്തകനുള്ള അവാർഡ് നേടിയ അലക്‌സ് ജെയിംസ്,പരുത്തിപള്ളി സാമൂഹ്യ ആരോഗ്യ കേന്ദ്രം നഴ്‌സ് ജാസ്മി റോസ് എന്നിവരെ ആദരിച്ചു. വ്യാഴാഴ്ച നടക്കുന്ന യൂണിയൻ ഉദ്ഘാടനം കിടിലം ഫിറോസ് നിർവഹിക്കും. യൂണിയൻ ചെയർമാൻ ധനേഷ്.ആർ.എ അദ്ധ്യക്ഷത വഹിക്കും. മഹേഷ് തമ്പി.ആർ,ആര്യ.സി,എ.ആർ.റിയാസ്,ബിനീഷ്.ബി,ബി. ഉണ്ണികൃഷ്ണൻ,ചന്ദ്രൻ.എസ്,അജ്മൽ സലിം,ശ്രീജിത്.എൽ,രമ്യ.യു,മുഹമ്മദ് അജ്മൽ ഷാ,ഷെറിൻ,അസ്‌ലം സുലൈമാൻ എന്നിവർ സംസാരിക്കും.7ന് വിദ്യാർത്ഥികളുടെ കലാ മത്സരങ്ങളും തുടർന്ന് നടക്കുന്ന സമാപന യോഗം അഡിഷണൽ എക്‌സൈസ് കമ്മിഷണർ ഡി.രാജീവ് ഉദ്ഘാടനം ചെയ്യും.സി.കെ.ഹരീന്ദ്രൻ.എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. അസ്‌ലം സുലൈമാൻ,സരിത റാണി എന്നിവർ സംസാരിക്കും.