കാട്ടാക്കട:ആമച്ചൽ കുച്ചപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന റൈസിംഗ് സ്റ്റാർ ഗ്രന്ഥശാല ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി സഹകരിച്ച് കുളത്തുമ്മൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ക്യാൻസർ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.ഐ.എം.എ നേമം ശാഖാ വൈസ് പ്രസിഡന്റ് ഡോ.ഗോപിനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ എസ്.പ്രീത. ബോധവത്കരണ ക്ലാസ് ഉദ്‌ഘാടനംചെയ്തു.കാരക്കോണം സി. എസ്.ഐ മെഡിക്കൽ കോളേജ് ഡോ.കിരൺ ഗോപാൽ,ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡയബറ്റിസ് മുൻ ഡയറക്ടർ ഡോ.മോഹൻ നായർ എന്നിവർ വിഷയാവതരണം നടത്തി.എൻ.എസ്.എസ് കോ-ഓർഡിനേറ്റർ ആൽബിൻ ഗ്രന്ഥശാല സെക്രട്ടറി സൂരജ്.ആർ.ബി എന്നിവർ സംസാരിച്ചു.