കാട്ടാക്കട: കടയിൽ നിന്നും ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചതിന് കടയുടമയെ മർദ്ദിച്ചയാൾ അറസ്റ്റിൽ. വാഴിച്ചൽ സ്വദേശി ആശാൻ ജോയിയാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം വാഴിച്ചലിലെ ഒരു കടയിലായിരുന്നു സംഭവം. ഇതിന് ശേഷം കോട്ടൂരിലും അടൂരിലും ഒളിവിലായിരുന്ന പ്രതിയെ നെയ്യാർഡാം സബ് ഇൻസ്പെക്ടർ എസ്.സാജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. കളരിയാശാനും മർമ്മാണിയുമായ ഇയാൾ നിരവധി അടിപിടിക്കേസുകളിൽ പ്രതിയാണ്. പ്രതിയെ റിമാൻഡ് ചെയ്തു.