k-t-jaleel

തിരുവനന്തപുരം: ബന്ധു നിയമനം നടത്തിയെന്ന പരാതിയിൽ മന്ത്റി കെ.ടി. ജലീലിന്‌ ലോകായുക്ത നോട്ടീസ് അയച്ചു. കെ.ടി. അദീപിനെ ന്യൂനപക്ഷ വികസന കോർപറേഷൻ ഡയറക്ടർ ആയി നിയമിച്ചതിനെതിരെയാണ് നോട്ടീസ് നൽകിയത്. മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി നൽകിയ പരാതിയിൽ, പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് നോട്ടീസ്. ബന്ധുവിനെ നിയമിക്കുന്നതിനുവേണ്ടി മന്ത്റി ജലീൽ ചട്ടങ്ങൾ ഭേദഗതി ചെയ്‌തെന്നാണ് ആരോപണം. ഇത് സംബന്ധിച്ച്, മന്ത്റി തന്നെ മറുപടി നൽകേണ്ടതിനാലാണ് പ്രാഥമിക വാദം കേൾക്കാൻ മന്ത്റി കെ.ടി. ജലീലിനും മ​റ്റ് എതിർകക്ഷികൾക്കും നോട്ടീസ് അയയ്ക്കാൻ ജസ്​റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ബാബു മാത്യു ജോസഫും ഉത്തരവിട്ടത്. മാർച്ച് 30 ന് തുടർ വിചാരണയ്ക്കായി പരാതി മാ​റ്റിവച്ചു.