തിരുവനന്തപുരം: ജില്ലയിൽ റേഷൻ വിതരണത്തിലും പച്ചരി വിതരണത്തിലും ഏകോപനമില്ലാത്തത് റേഷൻ വ്യാപാരികളെ വലയ്ക്കുന്നുവെന്ന് പരാതി. കഴിഞ്ഞ രണ്ടു മാസമായി നഗരത്തിലും നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകളിലും പച്ചരി അനുവദിച്ചപ്പോൾ നെടുമങ്ങാട്, വർക്കല, ചിറയിൻകീഴ്, തിരുവനന്തപുരം താലൂക്കിലെ മറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പച്ചരി അനുവദിച്ചില്ലെന്നാണ് പരാതി. എല്ലാ താലൂക്കിലും ഒരുപോലെ പച്ചരി ലഭ്യമാക്കണമെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി ശ്രീകാര്യം നടേശനും താലൂക്ക് പ്രസിഡന്റ് എസ്. ഹേമചന്ദ്രനും ജനറൽ സെക്രട്ടറി പാച്ചല്ലൂർ സുകുമാരനും പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.