ന്യൂയോർക്ക്: ഹോളിവുഡ് ഇതിഹാസ നടൻ കിർക് ഡഗ്ലസ് അന്തരിച്ചു. 103വയസായിരുന്നു. ആറു പതിറ്റാണ്ടുകൾ ഹോളിവുഡിൽ നിറഞ്ഞുനിന്ന കിർകിൻെറ സിനിമകൾ ആഗോള ശ്രദ്ധ നേടിയഅ അനവധി കഥാപാത്രങ്ങളെ അനശ്വരമാക്കിയിട്ടുണ്ട്. 1960ൽ പുറത്തിറങ്ങിയ ക്ലാസിക് ചിത്രം സ്പാർട്ടക്കസിലൂടെയാണ് ഡഗ്ലസ് പ്രശസ്തനാകുന്നത്. ഹോളിവുഡിന്റെ സുവർണകാലത്ത് അദ്ദേഹം പ്രശസ്തിയുടെ കൊടുമുടിയിലേക്ക് ഉയർന്നു. 1949ൽ പുറത്തിറങ്ങിയ ബോക്സിംഗ് കഥ പറയുന്ന ചിത്രം ചാമ്പ്യനിലെ പ്രകടനത്തിന് ഡഗ്ലസിന് ഓസ്‌കർ നോമിനേഷൻ ലഭിച്ചു.
1940 മുതൽ 2000 വരെയുള്ള കാലഘട്ടത്തിൽ തൊണ്ണൂറിലേറെ ചിത്രങ്ങളിൽ വേഷമിട്ട ഡഗ്ലസ്, മൂന്നു തവണ ഓസ്‌കർ പുരസ്‌കാരത്തിനു നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഓസ്‌കർ പുരസ്‌കാര ജേതാവ് മൈക്കിൾ ഡഗ്ലസിന്റെ പിതാവ് കൂടിയാണ് കിർക് ഡഗ്ലസ്.