sss

നെയ്യാറ്റിൻകര:പാറശാല റോട്ടറി ക്ലബ് ഊരമ്പ് റജി ഏജൻസീസിൽ സംഘടിപ്പിച്ച നിർദ്ധനർക്കുള്ള സഹായം വിതരണം കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.പാറശാല റോട്ടറി ക്ലബ് പ്രസിഡന്റ് മനോഹരൻനായർ അദ്ധ്യക്ഷത വഹിച്ചു.രഘുനാഥ് കുട്ടികൾക്ക് വസ്ത്രം വിതരണം ചെയ്തു.ജില്ലാ പഞ്ചായത്ത് അംഗം ബെൻഡാർവിൻ,മെമ്പർ ഇവാൻസ്,ഹരിമോഹൻ,പി.എൻ.ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.റോട്ടറി പ്രോജക്ട് ചെയർമാനും റജീ ഏജൻസീസ് ഉടമയുമായ ജയൻ എസ്.ഊരമ്പിന്റെ നേതൃത്വത്തിലാണ് ധനസഹായ വിതരണം നടത്തിയത്.