gk

1. നെടിയിരുപ്പുസ്വരൂപം എന്നറിയപ്പെട്ട രാജവംശം?

കോഴിക്കോട്

2. തുറമുഖ നഗരമായ കോഴിക്കോടിന്റെ അധിപനാകയാൽ സാമൂതിരി വിളിക്കപ്പെട്ട പേര്?

പൂന്തുറക്കോൻ

3. സാമൂതിരിയുടെ കൊടിയടയാളം?

പുലി

4. നമ്പൂതിരി സ്ത്രീകളുടെ സദാചാര ഭംഗത്തെപ്പറ്റി നടത്തിയിരുന്ന വിചാരണ?

സ്മാർത്തവിചാരം

5. സാമൂതിരി കുടുംബത്തിലെ സ്ത്രീകൾക്ക് നൽകപ്പെട്ടിരുന്ന പേരുകൾ?

ശ്രീദേവി, മഹാദേവി

6. സാമൂതിരിയുടെ നാവികസേനയുടെ നായകൻ അറിയപ്പെട്ടിരുന്ന പേര്?

കുഞ്ഞാലി

7. പതിനെട്ടരക്കവികളിൽ മലയാള കവിയെന്ന നിലയിൽ കീർത്തി നേടിയത്?

പുനം നമ്പൂതിരി

8. കൃഷ്ണനാട്ടം എന്ന നൃത്തനാടകം സംവിധാനം ചെയ്ത സാമൂതിരി?

മാനവേദൻ

9. കോട്ടയ്ക്കൽ കോട്ട (മരയ്ക്കാർ കോട്ട) നിർമ്മിച്ചത്?

കുഞ്ഞാലി മൂന്നാമൻ

10. ഏത് ഉടമ്പടികളുടെ ഫലമായാണ് ടിപ്പുസുൽത്താൻ മലബാർ ബ്രിട്ടീഷുകാർക്ക് വിട്ടുകൊടുത്തത്?

1792-ലെ ശ്രീരംഗപട്ടണം ഉടമ്പടികൾ

11. യൂറോപ്യൻ വിവരണങ്ങളിൽ കോലത്തിരി ഏത് പേരിലാണ് പരാമർശിക്കപ്പെട്ടിട്ടുള്ളത്?

കോലസ്തി

12. ആറങ്ങോട്ട് സ്വരൂപം എന്നറിയപ്പെട്ടിരുന്ന രാജ്യം?

വള്ളുവനാട്

13. താനൂർ സ്വരൂപം എന്നറിയപ്പെട്ടത്?

വെട്ടത്തുനാട്

14. ഇന്നത്തെ വടകര താലൂക്കിലെ പ്രദേശങ്ങൾ ഉൾപ്പെട്ടിരുന്ന രാജ്യം?

കടത്തനാട്

15. കോട്ടയം രാജാക്കന്മാരുടെ കുടുംബ ദേവതയുടെ പേര്?

ശ്രീപോർക്കലീ ഭഗവതി

16. അറയ്ക്കൽ രാജവംശത്തിലെ വനിതാ ഭരണാധികാരികൾ അറിയപ്പെട്ടിരുന്ന പേര്?

അറയ്ക്കൽ ബീവി

17. മാമാങ്ക ആഘോഷം നടന്നിരുന്നത്?

തിരുനാവായ (മലപ്പുറം ജില്ല)

18. വള്ളുവക്കോനാതിരിയെ തോല്പിച്ച് സാമൂതിരി മാമാങ്കത്തിന്റെ രക്ഷാപുരുഷസ്ഥാനം നേടിയ വർഷം?

1306

19. ഒന്നാമത്തെ പഴശ്ശിവിപ്ളവം നടന്ന കാലഘട്ടം?

1793 - 1797

20. പഴശ്ശിരാജ ജീവാർപ്പണം ചെയ്തതെന്ന് ?

1805 നവംബർ 30.