നെയ്യാറ്റിൻകര:കൊറോണ വൈറസ് ബാധ തടയാൻ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രതിരോധ വാർഡ് തുടങ്ങി.പത്ത് കിടക്കകളുള്ള വാർഡാണ് ക്രമീകരിച്ചത്.ആശുപത്രിയിലെ മുഴുവൻ ജീവനക്കാർക്കും ആവശ്യമായ പരിശീലനം നൽകി.പ്രതിരോധ ഉപകരണങ്ങൾ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.ബുധനാഴ്ച നഗരസഭ കൗൺസിലർമാർക്കായി ക്ലാസ് സംഘടിപ്പിച്ചിട്ടുണ്ട്.ആശാ വർക്കർമാർക്ക് പരിശീലനം നൽകി.അവർ ഫീൽഡിൽ വിദേശത്തു നിന്ന് മടങ്ങിയെത്തിയവരെ സന്ദർശിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. സ്‌കൂളുകളിൽ ബുധനാഴ്ച ബോധവത്കരണ വീഡിയോ പ്രദർശിപ്പിച്ചതായി കെ.ആൻസലൻ എം.എൽ.എ അറിയിച്ചു.