ബാലരാമപുരം:ബാലരാമപുരം ജനമൈത്രി പൊലീസ്, ഫ്രാബ്സ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഇടുവ പുലരി റസിഡന്റ്സ് അസോസിയേഷനിൽ സംഘടിപ്പിച്ച പി.എസ്.സി കോച്ചിംഗ് ക്ലാസ് ബാലരാമപുരം സി.ഐ ജി.ബിനു ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് വി.ശശി അദ്ധ്യക്ഷത വഹിച്ചു.ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ,ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ്,വാർഡ് മെമ്പർ ലതജയചന്ദ്രൻ എന്നിവർ സംസാരിച്ചു.സെക്രട്ടറി എസ്.ജയചന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് സനൽകുമാർ നന്ദിയും പറഞ്ഞു.