nss

കാട്ടാക്കട:പൂവച്ചൽ കുഴയ്ക്കാട് എൻ.എസ്.എസ് കരയോഗ വാർഷികം കാട്ടാക്കട താലൂക്ക് യൂണിയൻ പ്രസിഡന്റ് ബി.ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് എ.സുകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു.താലൂക്ക് യൂണിയൻ സെക്രട്ടറി ബി.എസ്.പ്രദീപ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.യൂണിയൻ വൈസ് പ്രസിഡന്റ് വാഴിച്ചൽ ഗോപാലകൃഷ്ണൻ നായർ,മേഖലാ കൺവീനർമ്മാരായ കെ.ഗംഗാധരൻ നായർ,ബി.ജയകുമാർ,കരയോഗം സെക്രട്ടറി ജി.ഷിബു,വി.വി.നിമേഷ്,ആർ.എസ്.സജീവ് എന്നിവർ സംസാരിച്ചു.ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്തു. ഭാരവാഹികളായി എ.സുകുമാരൻ നായർ(പ്രസിഡന്റ്),വി.വി.നിമേഷ്(വൈസ് പ്രസിഡന്റ്),എം.എസ്.രാകേഷ്(സെക്രട്ടറി),പി.വിക്രമൻ നായർ(ജോയിന്റ് സെക്രട്ടറി),ബി.മോഹനൻ നായർ(ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.

caption പൂവച്ചൽ കുഴയ്ക്കാട് എൻ.എസ്.എസ് കരയോഗ വാർഷികം കാട്ടാക്കട താലൂക്ക് യൂണിയൻ പ്രസിഡന്റ് ബി.ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്യുന്നു.കരയോഗം പ്രസിഡന്റ് എ.സുകുമാരൻ നായർ,താലൂക്ക് യൂണിയൻ സെക്രട്ടറി ബി.എസ്.പ്രദീപ് കുമാർ,വൈസ് പ്രസിഡന്റ് വാഴിച്ചൽ ഗോപാലകൃഷ്ണൻ നായർ,മേഖലാ കൺവീനർമ്മാരായ കെ.ഗംഗാധരൻ നായർ,ബി.ജയകുമാർ എന്നിവർ സമീപം