general

ബാലരാമപുരം:സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരിയുടെ ഉപയോഗത്തിനെതിരെ ഐത്തിയൂർ നേതാജി സ്കൂളിൽ കുട്ടികളുടെ നേത്യത്വത്തിൽ മനുഷ്യച്ചങ്ങല തീർത്തു.നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ സംഘടിപ്പിച്ച വിമുക്തി ലഹരിവിരുദ്ധ പരിപാടിയുടെ ഭാഗമായാണ് മനുഷ്യച്ചങ്ങല തീർത്തത്.പ്രിൻസിപ്പാൾ സിന്ധു ലഹരിവിരുദ്ധ പ്രതിജ്ഞാ വാചകം ചൊല്ലി.രക്തസാക്ഷിദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ ഗാന്ധിജിയുടെ പോസ്റ്റർ നിർമ്മാണത്തിലും പങ്കാളികളായി. വരും വർഷങ്ങളിൽ വിപുലമായ ലഹരിബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സ്കൂൾ മാനേജർ വിഷ്ണുശിവാനന്ദ് അറിയിച്ചു.