salary-

ധനമന്ത്രി നിർമ്മല സീതാരാമന്റെ പുതിയ നികുതി നിർദ്ദേശ പ്രകാരം ആദായ നികുതി ബാദ്ധ്യത കുറയുമോ? ശമ്പള വരുമാനക്കാർ തലപുകഞ്ഞ് ചിന്തിക്കുന്നത് ഇപ്പോൾ ഈ ചോദ്യത്തിന്റെ പുറത്താണ്. ഒറ്റനോട്ടത്തിൽ ഗുണം ലഭിക്കുമെന്ന് തോന്നാം. എന്നാൽ ഇതുവരെ ലഭ്യമായിരുന്ന നൂറോളം ഇളവുകളിൽ 70 എണ്ണം ഇല്ലാതാക്കി. അതേസമയം നികുതിദായകന്റെ ഇഷ്ടാനുസരണം പഴയ നികുതി ഘടനയോ പുതിയതോ സ്വീകരിക്കാം.

2020 - 21 സാമ്പത്തിക വർഷത്തിൽ ലഭിക്കുന്ന വരുമാനത്തിനാണ് നിലവിലുള്ളതോ പുതിയ നികുതി ഘടനയോ ബാധകമാകുന്നത് എന്നതിനാൽ വേണ്ടത്ര ആലോചനയ്ക്ക് ശേഷമേ നികുതിദായകൻ ഒരു തീരുമാനം എടുക്കാവൂ. മാർച്ച് മാസത്തെ ശമ്പളം ഏപ്രിലിൽ ലഭിക്കുമ്പോൾ മുതൽ തന്നെ മുൻകൂർ നികുതി കണക്കാക്കി അടയ്ക്കണമെന്നത് പ്രത്യേകം ഓർമ്മിക്കണം.

പുതിയ പരിഷ്‌കാരത്തിലെ സ്ലാബ്

മൊത്തം വരുമാനം നികുതി നിരക്ക്

2.5 ലക്ഷം വരെ - ഇല്ല

2,50,001 - 5,00,000 - 5 %

5,00,001 - 7,50,001 - 10 %

7,50,000 - 10,00,000 - 15 %

10,00,001 - 12,50,000 - 20 %

12,50,001 - 15,00, 000 - 25 %

15,00,000 കൂടുതൽ - 30 %

ചോദ്യങ്ങൾ ഉത്തരങ്ങൾ

. ഓരോ സാമ്പത്തിക വർഷവും മാറി മാറി പുതിയതും പഴയതുമായ നികുതി ഘടന സ്വീകരിക്കാൻ കഴിയുമോ?

കഴിയും. പക്ഷേ നിങ്ങൾക്ക് ബിസിനസ് വരുമാനം ഉണ്ടെങ്കിൽ ഈ ഓപ്‌ഷൻ ലഭിക്കില്ല.

. സെസും സർച്ചാർജും പുതിയ നികുതി ഘടനയിലും നൽകേണ്ടിവരുമോ ?

സെസും സർച്ചാർജും നൽകണം. സെസ് 4 ശതമാനം നിരക്കിൽ നൽകണം. സർച്ചാർജ് വരുമാനത്തിന്റെ തോത് അനുസരിച്ച് മാറും.

ഒഴിവാക്കിയ

ഇളവുകൾ

. സെക്‌ഷൻ 80 C പ്രകാരമുള്ള നിക്ഷേപം

. വീട്ടുവാടക അലവൻസ്

. ഭവന വായ്‌പാ പലിശ

. ലീവ് ട്രാവൽ അലവൻസ്

. മെഡിക്കൽ ഇൻഷ്വറൻസ് പ്രീമിയം

. സ്റ്റാൻഡേർഡ് ഡിഡക്‌‌ഷൻ

. സേവിംഗ്സ് ബാങ്ക് പലിശ

. വിദ്യാഭ്യാസ വായ്‌പയുടെ പലിശ

നിലനില്ക്കുന്ന

ഇളവുകൾ

. വീട്ടുവാടകയിലെ സ്റ്റാൻഡേർഡ് ഡിഡക്‌

ഷൻ

. കാർഷിക വരുമാനം

. എൽ.ഐ.സിയിൽ നിന്നുള്ള വരുമാനം

. റി ട്രെൻഞ്ച്‌മെന്റ് നഷ്ടപരിഹാരം

. വി.ആർ.എസിൽ ലഭിക്കുന്ന വരുമാനം

. റിട്ടയർമെന്റ് സമയത്തെ ലീവ് സറണ്ടർ വരുമാനം

പട്ടിക.

വ്യക്തിഗത ശമ്പളവരുമാനക്കാരുടെ ആദായനികുതി ബാദ്ധ്യത

നികുതി ബാദ്ധ്യതയും മിച്ചവും - നിക്ഷേപങ്ങൾ - ഇളവുകൾ - നിലവിൽ ഉള്ളവ

വാർഷിക വരുമാനം - 2019 - 20 2020 - 21 - മിച്ചം / വ്യത്യാസം - സ്റ്റാൻഡേർഡ് ഡിഡക്‌ഷൻ - മറ്റ് ഇളവുകൾക്ക് വേണ്ട നിക്ഷേപം - അടയ്ക്കേണ്ട നികുതി

5,00,000 0 0 0 0 0 0

6,00,000 33,800 234,000 10,400 50,000 50,000 ഇല്ല

7,50,000 65,000 39,000, 26,000 50,000, 75000 39,000

10,00,000 1,17,000 78,000 39,000 50,000 1,37500 78,000

12,50,000 1,95,000 1,30,000 65,000 50,000 1,58,333, 1,30,000

15,00,000 2,73,000 1,95,000 78,000 50,000 2,00,000 1,95,000

കുറിപ്പ്: സർചാർജ് ഉൾപ്പെടെ ഉള്ള നികുതി തുകയാണ് കൊടുത്തിട്ടുള്ളത്.