കടയ്ക്കാവൂർ:കാളിദാസയുടെ പ്രതിമാസ പരിപാടി 8ന് വൈകിട്ട് 4ന് വക്കം ഖാദർ സ്മാരക ഹാളിൽ നടക്കും.ഡോ.കെ.പ്രശോഭൻ രചിച്ച ശ്രീനാരായണ ഗുരു ബഹുസ്വരതയുടെ ആചാര്യനും കവിയും എന്ന പുസ്തകത്തെ ആസ്പദമാക്കി വത്സൻ കായിക്കര പ്രബന്ധം അവതരിപ്പിക്കും.കവിയരങ്ങിൽ ഡോ.വെൺമതി ശ്യാമളൻ,നീലി മാേഹൻദാസ് റിട്ട.പ്രൊഫ.ഗേളി ഷാഹിദ,പ്രകാശ് പ്ളാവഴികം,യു.കെ.മണി,കായിക്കര അശോകൻ തുടങ്ങിയവർ സ്വന്തം കവിതകൾ അവതരിപ്പിക്കും.