മലയിൻകീഴ്: പേയാട് കണ്ണശ മിഷൻ ഹൈസ്കളിലെ വിദ്യാർത്ഥികൾ വനം വകുപ്പിന്റെ വനദർശൻ പരിപാടിയുടെ ഭാഗമായി വനയാത്ര നടത്തി. നെയ്യാർ, കോട്ടൂർ, കാപ്പുകാട് വനമേഖലകളിൽ നടത്തിയ സന്ദർശനത്തിൽ കാടിനെകുറിച്ച് വനപാലകർ വിദ്യാർത്ഥികൾക്ക് വിവരങ്ങൾ നൽകി. സ്കൂൾ മാനേജർ ആനന്ദ് കണ്ണശ, ഹെഡ്മിസ്ട്രസ് ശ്രീദേവി, പി.ടി.എ പ്രസിഡന്റ് ശ്രീകാന്ത്, അദ്ധ്യാപകർ എന്നിവരും വിദ്യാർത്ഥികൾക്കൊപ്പമുണ്ടായിരുന്നു.