കല്ലമ്പലം:കല്ലമ്പലം ലയൺസ്‌ ക്ലബും തോട്ടയ്ക്കാട് രാജീവ്‌ ഗാന്ധി സാംസ്‌കാരിക നിലയവും സംയുക്തമായി നടത്തുന്ന സൗജന്യ നേത്ര പരിശോധനാ ക്യാമ്പും തിമിര ശസ്ത്രക്രിയയും,ജീവിത ശൈലീ രോഗ നിർണയ ക്യാമ്പും ഇന്ന് നടക്കും.രാവിലെ 8.30 മുതൽ തോട്ടയ്ക്കാട്,കണ്ണാട്ടുകോണം പട്ടികജാതി സഹകരണ സംഘം ഹാളിൽ നടക്കുന്ന ക്യാമ്പിൽ തിരുവല്ല മൈക്രോ ഐ സർജറി ആൻഡ് ലേസർ കെയർ ആശുപത്രിയിലെ പ്രശസ്ത ഡോക്ടർമാർ പങ്കെടുക്കും.