പാലോട്: നന്ദിയോട് ആലംപാറ ദേവീക്ഷേത്രത്തിലെ ദേശീയ മഹോത്സവ തൃക്കൊടിയേറ്റ് ഇന്ന് രാവിലെ 9.15ന് മേൽ 9.40 നകം ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ പാണാവള്ളി അശോകൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. രാവിലെ 9.45ന് പ്രഭാത ഭക്ഷണം.10ന് കുങ്കുമാഭിഷേകം, കലശാഭിഷേകം.12.30ന് അന്നദാനം, വൈകിട്ട് 7ന് കാപ്പുകെട്ടി കുടിയിരുത്ത്,​ തോറ്റൻ പാട്ട്,​ രാത്രി 9.30ന് ഗാനമേള. 8ന് രാത്രി 9ന് ഗാനമേള. 9ന് രാവിലെ ആയില്യം ഊട്ട്. രാത്രി 9.30ന് നൃത്തം. 10ന് രാവിലെ 8 മുതൽ രാമായണ പാരായണം. രാത്രി 9.30ന് നൃത്തം. 11ന് വൈകിട്ട് 6.50 ന് താലപ്പൊലി. 7 ന് മാലപ്പുറം പാട്ട്. മംഗലു പൂജ, ദീർഘ സുമംഗലി പൂജ, 8.30 ന് മധുര പലഹാര വിതരണം. 9.30 ന് കഥകളി, 12ന് രാത്രി 9.30ന് നൃത്ത നാടകം. 13ന് രാത്രി 9.30 ന് നൃത്തസന്ധ്യ. 14ന് രാത്രി 9.30 ന് നൃത്തനാടകം. 15ന് രാവിലെ 8ന് പുഷ്പാഭിഷേകം, 9 ന് പൊങ്കാല ,11.18ന് പൊങ്കാല നിവേദ്യം, വൈകിട്ട് 6ന് ഊരുചുറ്റു ഘോഷയാത്ര, രാത്രി 8ന് വെള്ളപ്പുറം തൂക്കം. 16ന് രാവിലെ 4.45ന് തൃക്കണിദർശനം, 7ന് ഉരുൾ, തുലാഭാരം, പന്തീരടി പൂജ. രാവിലെ 8ന് പ്രഭാത ഭക്ഷണം, 8.30ന് പുഷ്പാഭിഷേകം, 9ന് മഹാമൃത്യുഞ്ജ യഹോമം, 10.30ന് കാപ്പഴിച്ച് അരയിരുത്ത് പാട്ട്, ഉച്ചക്ക് 2.30ന് വില്ലിൽ തൂക്കം, വൈകിട്ട് 6ന് തിരുആറാട്ട് ഘോഷയാത്ര, രാത്രി 10ന് വിളക്ക്, കുത്തിയോട്ടം, താലപ്പൊലി. രാത്രി 7ന് ശ്രീമദ് ഭഗവത് ഗീത സ്റ്റേജ് ഷോ, രാത്രി 11ന് കോമഡി ഫെസ്റ്റിവൽ, രാത്രി 2ന് ഗുരുസി, 3ന് ആകാശവിസ്മയ കാഴ്ച.