പാലോട്: അനധികൃത മണ്ണ് മാഫിയ ഗ്രാമ പ്രദേശങ്ങളിൽ വീണ്ടും പിടി മുറുക്കുന്നു. റോഡ് നിർമ്മാണത്തിന്റെ മറവിൽ ലോഡ് കണക്കിന് മണ്ണാണ് സ്വകാര്യ വസ്തുവിൽ ഇറക്കുന്നത്. ലോഡ് ഒന്നിന് 3500 രൂപയാണ് ഈടാക്കുന്നത്. സർക്കാർ പുറമ്പോക്കിൽ നിന്നും റോഡ് വികസനത്തിനായ് ഇടിക്കുന്ന മണ്ണ് റോഡ് വികസനത്തിനു വേണ്ടിയോ അല്ലെങ്കിൽ സർക്കാർ സ്ഥലത്തോ ആണ് നിക്ഷേപിക്കേണ്ടത്. എന്നാൽ സകല നിയമങ്ങളും കാറ്റിൽ പറത്തി സ്വകാര്യവസ്തു ഉടമകൾക്കാണ് മണ്ണ് വില്പന നടത്തുന്നത്. ഒപ്പം മണ്ണുമായി ലോറികളുടെ റോഡിലൂടെയുള്ള മരണപ്പാച്ചിലും. ഇത്തരം മണ്ണ്മാഫിയകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.