കല്ലമ്പലം:മണമ്പൂർ ലയൺസ് ക്ലബിന്റെ സൗജന്യ കണ്ണട വിതരണം നടന്നു.മണമ്പൂർ ഗവൺമെന്റ് യു.പി.എസിലെ ആറ് കുട്ടികൾക്കും കവലയൂർ ഗവ.എച്ച്.എസി.എസിലെ 24 കുട്ടികൾക്കുമാണ് കണ്ണട വിതരണം ചെയ്തത്.സ്കൂളിൽ നടന്ന ചടങ്ങിൽ ലയൺസ് ക്ലബ് പ്രസിഡന്റ് സുദർശനൻ ജോത്സ്യൻ കണ്ണട വിതരണം ചെയ്തു.