വക്കം: കടയ്ക്കാവൂർ ആയാന്റെ വിള ശ്രീ മഹാലക്ഷ്മി ക്ഷേത്രത്തിലെ പൊങ്കാല 12 ന് നടക്കും.രാവിലെ 10ന് അടൂർ പ്രകാശ് എം.പി പൊങ്കാല മഹോത്സവം ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണർ ബി.എസ്.തിരുമേനി ഐ.എ.എസ് മുഖ്യാതിഥിയായിരിക്കും. പൊങ്കാല പ്രമാണിച്ച് കെ.എസ് .ആർ.ടി.സി കിളിമാനൂർ, ആറ്റിങ്ങൽ ഡിപ്പോകളിൽ നിന്ന് പ്രത്യേക സർവ്വീസുകളും, ചിറയി ൻകീഴിൽ നിന്ന് ചെയിൻ സർവ്വീസും നടത്തും.തെക്കുംഭാഗത്ത് നിന്ന് സൗജിന്യ ഓട്ടോ സർവ്വീസും ഏർപ്പെടുത്തിട്ടുണ്ട്.