ആറ്റിങ്ങൽ: നഗരസഭയുടെയും മുനിസിപ്പൽ ലൈബ്രറിയുടെയും നേതൃത്വത്തിൽ ആരംഭിച്ച മൂന്നാമത് പുസ്തകോത്സവം അഡ്വ. ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 11 വരെയാണ് പുസ്തകോത്സവവും സാംസ്‌കാരികോത്സവവും നടക്കുക. കവി ശ്രീകുമാർ മുഖത്തല സാംസ്‌കാരികോത്സവം ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ എം. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.
ഓരോ ദിവസവും സാംസ്‌കാരിക പരിപാടികളും സാഹിത്യ ചർച്ചകളും നടക്കും. ഉദ്ഘാടന ദിവസം കവിയരങ്ങ് നടന്നു. വൈസ് ചെയർപേഴ്സൺ ആർ.എസ്. രേഖ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ സി. പ്രദീപ്, ആർ. രാജു, എസ്. ജമീല,എ. റുഖൈനത്ത്, അവനവഞ്ചേരി രാജു, മുൻ ചെയർമാൻ അഡ്വ. സി.ജെ. രാജേഷ് കുമാർ, എം. അനിൽകുമാർ, ജി. തുളസീധരൻ പിള്ള, എൻ. പത്മനാഭൻ, ഗ്രീഷ്മരാജ്.എം.എസ് എന്നിവർ സംസാരിച്ചു.