തിരുവനന്തപുരം: ഭാരത് ഭവനും തിരുവനന്തപുരം സെന്റർ ഫോർ ആർട്ട് ആൻഡ് കൾചറൽ സ്റ്റഡീസും ചേർന്ന് നടത്തുന്ന 'അ അക്ഷരം വായനയുടെ വസന്തം' പ്രതിമാസ പരിപാടിയിൽ ഇന്ന് വൈകിട്ട് 5ന് കെ.ജെ. ബേബിയുടെ 'ഗുഡ്‌ബൈ മലബാർ' എന്ന പുസ്തകത്തെക്കുറിച്ച് സംവാദം നടക്കും.കെ.ജെ.ബേബി ഗോത്ര സംഗീതിക അവതരിപ്പിക്കും.സെന്റർ ഫോർ ആർട്ട് ആൻഡ് കൾചറൽ സ്റ്റഡീസിന്റെ പ്രഥമ മാനവികതാ പുരസ്‌കാരം കെ.ജെ.ബേബിക്ക് പ്രശസ്ത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ സമർപ്പിക്കും.ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ,സെന്റർ ഫോർ ആർട്ട് ആൻഡ് കൾചറൽ സ്റ്റഡിസ് ചെയർമാൻ പ്രദീപ് പനങ്ങാട് എന്നിവർ പങ്കെടുക്കും.