വക്കം: കൃഷിഭവന്റെ ആഭിമുഖ്യത്തിലുള്ള വിഷരഹിത പച്ചക്കറി കൃഷിയായ ജീവനി പദ്ധതി വക്കത്ത് ഗ്രാമപഞ്ചായത്തംഗങ്ങൾക്കായി നടപ്പിലാക്കി. പഞ്ചായത്ത്തല ഉദ്ഘാടനം വൈസ് പ്രസിഡന്റ് ന്യൂട്ടൺ അക്ബറിന്റെ വീട്ടിൽ പച്ചക്കറി തൈനട്ടുകൊണ്ട് പ്രസിഡന്റ് വേണുജി നിർവഹിച്ചു. വക്കം കൃഷി ഓഫീസർ അനുചിത്ര അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം സ്മിത, സജിത്ത് തുടങ്ങിയവർ പങ്കെടുത്തു