ബാലരാമപുരം: എരുത്താവൂർ ബാലസുബ്രഹ്മണ്യ സ്വാമീക്ഷേത്രത്തിലെ തൈപ്പൂയ കാവടി മഹോത്സവവും തൃക്കോടിയേറ്റും നാളെ മുതൽ 17 വരെ നടക്കും. നാളെ രാവിലെ 8ന് പുരാണപാരായണം, 11ന് സമൂഹസദ്യ, 12.30ന് കാവടി അഭിഷേകം, രാത്രി 7ന് തൃക്കൊടിയേറ്റ്, 7.30ന് മുളയിടൽ, 7.35ന് നൃത്തസന്ധ്യ, 7.45ന് സായാഹ്നഭക്ഷണം. 9ന് രാവിലെ 8ന് പ്രഭാതഭക്ഷണം, 9ന് പ്രഭാഷണം, 10ന് നാഗരൂട്ട്, 11ന് കലശാഭിഷേകം, 1ന് അന്നദാനം. 10ന് രാവിലെ 8ന് മുളപൂജ, 9ന് ശ്രീഭൂതബലി, 11ന് കലശാഭിഷേകം, ഉച്ചയ്ക്ക് 12.30ന് അന്നദാനം. 11ന് രാവിലെ 8ന് മുളപൂജ, 9ന് ശ്രീഭൂതബലി, 11ന് കലശാഭിഷേകം, ഉച്ചയ്ക്ക് 12.30ന് അന്നദാനം. 12ന് രാവിലെ 7.30ന് മുളപൂജ, 8ന് ശ്രീഭൂതബലി, 9.10മുതൽ വിഷ്ണുസഹസ്രനാമജപം, 11ന് കലശാഭിഷേകം, അന്നദാനം. 13ന് രാവിലെ 8ന് മുളപൂജ, 8.30ന് കലശാഭിഷേകം, 9ന് മരപ്പാണി ഉത്സവബലി, ഉച്ചയ്ക്ക് 1ന് അന്നദാനം. 14ന് രാവിലെ 9ന് ശ്രീഭൂതബലി, 10ന് കലശാഭിഷേകം, ഉച്ചയ്ക്ക് 12.15ന് കഞ്ഞിസദ്യ, 1ന് അന്നദാനം. 15ന് രാവിലെ 7ന് മുളപൂജ, 9ന് പ്രഭാഷണം, മരപ്പാണി ഉത്സവബലി, ഉച്ചയ്ക്ക് 1ന് അന്നദാനം. 16ന് രാവിലെ 7ന് പ്രഭാതഭക്ഷണം, 8ന് മുളപൂജ, 8.30ന് ശ്രീഭൂതബലി, 9ന് പ്രഭാഷണം, 10ന് കലാപരിപാടി, 11ന് കലശാഭിഷേകം, 12.30ന് അന്നദാനം, വൈകിട്ട് 5ന് ഭജന, രാത്രി 7.45 ശ്രീഭൂതബലി-വലിയകാണിക്ക, 8ന് പളളിവേട്ട എഴുന്നെള്ളത്ത്, 9.30ന് പള്ളിവേട്ട, സായാഹ്നഭക്ഷണം, 17ന് ഉച്ചയ്ക്ക് 11ന് കലശപൂജ, 12.30ന് അന്നദാനം, വൈകിട്ട് 3.30ന് തൃക്കൊടിയിറക്ക്, 4ന് ആറാട്ടുകടവിൽ എഴുന്നെള്ളിപ്പ്, വൈകിട്ട് 6ന് തിരിച്ചെഴുന്നള്ളത്ത്, രാത്രി 8ന് സായാഹ്നഭക്ഷണം. 9 മുതൽ 15വരെ രാത്രി 7ന് മുളപൂജ. എന്നിവ ഉണ്ടായിരിക്കും.