നെയ്യാറ്റിൻകര: ഇരുവൈക്കോണം ഇരുവൈ ഭഗവതി ക്ഷേത്രം സംബന്ധിച്ച് നാട്ടുകാരും ഭക്തജനങ്ങളും പ്രതിനിധീകരിക്കുന്ന ഇരുവൈ ഭഗവതി ക്ഷേത്ര യോഗം ട്രസ്റ്റും അവകാശ വാദികളും തമ്മിൽ കഴിഞ്ഞ 36 വർഷമായി നടന്നുവന്ന കേസിൽ പബ്ളിക് ട്രസ്റ്റിന് അനുകൂലമായി വിധി ഉണ്ടായതായി ട്രസ്റ്റ് സെക്രട്ടറി ടി.കെ.വിജയകുമാർ അറിയിച്ചു. ട്രസ്റ്റിന് വേണ്ടി ഹൈക്കോടതി സീനിയർ അഡ്വ. പി.ജി.പരമേശ്വരപ്പണിക്കർ ഹാജരായി.