സ്ഥായിയായ ശ്വാസംമുട്ടൽ രോഗം അഥവാ ക്രോണിക് ഒബ്‌സ്‌ട്രക്‌ടീവ് പൾമണറി ഡിസീസ് (സി.ഒ.പി.ഡി) പുകവലി കൊണ്ടും അന്തരീക്ഷ മലിനീകരണം കൊണ്ടും ക്രമേണ വർദ്ധിച്ചുകൊണ്ടിരിക്കുന്നതും സാധാരണഗതിയിൽ മാരകമായ ശ്വാസതടസമുണ്ടാക്കുന്ന അസുഖമാണ്. ശ്വാസംമുട്ടൽ, ചുമ, കഫം ചുമച്ച് തുപ്പൽ, കുറുങ്ങൽ, കൂടെകൂടെയുള്ള അധികരിക്കൽ തുടങ്ങിയ ലക്ഷണമുള്ള ഈ രോഗം ലോകവ്യാപകമായി വർദ്ധിച്ചുവരികയാണ്. രോഗം തുടങ്ങിക്കഴിഞ്ഞാൽ രോഗി ഒരിക്കലും സാധാരണ നിലയിലേക്ക് മടങ്ങിവരുന്നില്ല എന്നതാണ് ആസ്ത്മയിൽ നിന്ന് ഈ രോഗത്തെ വ്യത്യസ്‌തമാക്കുന്ന ഘടകം.
രോഗകാരണണങ്ങൾ
പുകവലിയാണ് പ്രധാന രോഗകാരണം. പുകവലിക്കാരിൽ .ഫ്രീറാഡിക്കൽ എന്ന ഓക്‌സിഡന്റാണ് പുകവലിക്കാരിൽ രോഗമുണ്ടാക്കുന്ന പ്രധാനഘടകം.അന്തരീക്ഷ മലിനീകരണമാണ് ലോകവ്യാപകമായി വർദ്ധിച്ചുവരുന്ന മറ്റൊരു രോഗകാരണം. കറുത്ത പുകയും സൾഫർ ഡയോക്‌സൈഡ് ചേർന്ന പുകയുമാണ് ഏറ്റവും കാരണങ്ങളായ ഘടകങ്ങൾ. കൂടിയ അന്തരീക്ഷ മലിനീകരണമുള്ള സ്ഥലങ്ങളിൽ പുകവലിയോളം തന്നെ ഇത് രോഗകാരണമാണ്. വീട്ടിനുള്ളിലുണ്ടാകുന്ന അന്തരീക്ഷമലിനീകരണം പ്രത്യേകിച്ച് ഗ്യാസും മറ്റുമുപയോഗിച്ചുള്ള പാചകവും ഒരു രോഗകാരണമായി അടുത്തകാലത്ത് കണ്ടെത്തിയിട്ടുണ്ട്.
തൊഴിൽ സംബന്ധമായി പൊടിപടലങ്ങളും വാതകവും ശ്വസിക്കേണ്ടി വരുന്ന തൊഴിലാളികളിൽ ഇത് ഒരു രോഗകാരണമായി കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞുങ്ങളിൽ ഉണ്ടാകുന്ന വിവിധതരം ശ്വാസകോശ അണുബാധ പിന്നീട് സി.ഒ.പി.ഡിയായി മാറാം.
പോഷകാഹാരങ്ങളുടെയും വിറ്റാമിനുകളുടെയും (ഉദാ: വൈറ്റമിൻ എ, സി, ഇ) കുറവുകൾ സി.ഒ.പി.ഡി സാദ്ധ്യത വർദ്ധിപ്പിക്കുന്നതായി തെളിവുകളുണ്ട്. കൂടുതൽ മത്സ്യവും മാംസവും കഴിക്കുന്നവരിൽ രോഗസാദ്ധ്യത കുറവാണ്.
ശരീരത്തിന്റെ ജനിതകസ്വഭാവം സി.ഒ.പി.ഡി ഉണ്ടാകാൻ ഒരു പ്രധാനകാരണമാണെന്നതിനാൽ പാരമ്പര്യം ഇതിന്റെ ഹേതുവായി കണക്കാക്കപ്പെടുന്നു.
ഡോ.കെ.വേണുഗോപാൽ
സീനിയർ കൺസൾട്ടന്റ്,
ശ്രീമംഗലം, പഴവീട്, ആലപ്പുഴ.
ഫോൺ: 9447162224.