കുഴിത്തുറ : ചൈനയിൽ നിന്ന് വന്ന മെഡിസിൻ വിദ്യാർത്ഥിയെ കൊറോണ വൈറസ്ബാധയെന്ന സംശയത്തിൽ നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൈനയിൽ നിന്ന് കഴിഞ്ഞ മൂന്നാം തിയതി കന്യാകുമാരിയിൽ എത്തിയ നാഗർകോവിൽ സ്വദേശിനിയായ മെഡിസിൻ വിദ്യാർത്ഥി സംശയത്തെ തുടർന്ന് സ്വമേധയാ ആശുപത്രിയിൽ ചികിത്സതേടുകയായിരുന്നു. ഡോക്ടർമാർ വിദ്യാർത്ഥിയെ കൊറോണോ ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. രക്തസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഫലം ലഭിച്ച ശേഷമേ വിദ്യാർത്ഥിയെ ആശുപത്രിയിൽ നിന്ന് മടക്കൂവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ചൈനയിൽ നിന്ന് കന്യാകുമാരി ജില്ലയിൽ എത്തിയ മറ്റ് 14വിദ്യാർത്ഥികൾ വീടുകളിൽ നിരീക്ഷണത്തിലാണ്.