കുഴിത്തുറ:കന്യാകുമാരി കുലശേഖരത്തിൽ കടയുടെ പൂട്ട് പൊളിച്ച് റബർ ഷീറ്റും പണവും കവർന്നു.കുലശേഖരം തുമ്പകൊട് സ്വദേശി ഐസ്ടിൻ രാജിന്റെ (38) കടയിലാണ് മോഷണം നടന്നത്.ഐസ്ടിൻ രാജ് ബുധനാഴ്ച രാത്രി കടയടച്ച് വീട്ടിൽ പോയ ശേഷം ഇന്നലെ രാവിലെ കടതുറക്കാനായി എത്തിയപ്പോൾ കടയുടെ ഷട്ടറിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണ വിവരം അറിയുന്നത്.കടയിൽ ഉണ്ടായിരുന്ന 10,000രൂപ വിലവരുന്ന റബർഷീറ്റും,മേശയിൽ ഉണ്ടായിരുന്ന 45,000രൂപയും കവർന്നിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ കുലശേഖരം പൊലീസ് കേസ് എടുത്തു.