വക്കം: സാമൂഹിക സാംസ്‌കാരിക സഹകരണ രംഗങ്ങളിൽ പ്രവർത്തിച്ചിരുന്നതും വക്കം സൗഹൃദവേദിയുട അഭ്യുദയ കാംക്ഷിയുമായിരുന്ന പി. നരേന്ദ്രൻ നായരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിരിക്കുന്ന പി. നരേന്ദ്രൻ നായർ സ്മാരക അവാർഡ് 2020 വക്കം സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ വിതരണം ചെയ്യുന്നു. 9ന് വൈകിട്ട് 5ന് വക്കം ഫാർമേഴ്‌സ് കോ ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ വക്കം സൗഹൃദ വേദി പ്രസിഡന്റ്‌ സി.വി. സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഡ്വ. എ. ഷൈലജ ബീഗം ഉദ്ഘാടനം നിർവഹിക്കും. കടയ്ക്കാവൂർ എസ്.എസ്.പി.ബി.എച്ച്.എസിൽ എസ്.എസ്.എസ്.എൽ.സിക്ക് ഏറ്റവും കൂടുതൽ മാർക്ക്‌ നേടിയ അഥിതി. എ, ഗൗരി. ബി. എന്നിവരാണ് അവാർഡ് ജേതാക്കൾ. ഈ അവാർഡുകൾ സി. ഹേമചന്ദ്രിക വിതരണം ചെയ്യും. വക്കം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. വേണുജി., വക്കം ഫാർമേഴ്‌സ് കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്‌ ആർ. രമണൻ, കടയ്ക്കാവൂർ എസ്.എസ്.പി.ബി.എച്ച്.എസ് ഹെഡ്മിസ്ട്രസ് ശോഭ എസ്.കെ എന്നിവർ ആശംസകൾ അർപ്പിക്കും. വക്കം സൗഹൃദവേദി സെക്രട്ടറി ആർ. സുമേധൻ സ്വാഗതവും വൈസ് പ്രസിഡന്റ്‌ വി. ഗോപി കൃതജ്ഞതയും പറയും.