വർക്കല:വർക്കലയിലും സമീപ പ്രദേശങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരുടെ മാതാപിതാക്കൾക്കായി മഹാകവി കുാരനാശാൻ ചാരിറ്റബിൾ ട്രസ്റ്റ് കരുനിലക്കോടുളള വസ്തുവിൽ വൃദ്ധസദനം തുടങ്ങുമെന്ന് ചെയർമാൻ എ.എച്ച്.നിസാമുദ്ദീൻ,ജനറൽ സെക്രട്ടറി ബി.സുഗതൻ എന്നിവർ അറിയിച്ചു. ഇതു സംബന്ധിച്ചു നടന്ന യോഗത്തിൽ കെ.അശോകൻ,യു.പ്രകാശ്,ആർ.രമണൻ,മുണ്ടയിൽ രാജൻ,എ.താജുദ്ദീൻ, സി.വി.രാധാകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.