വിതുര: ചായം ശ്രീഭദ്രകാളിക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷിക, ദേശീയതൂക്കനേർച്ച ഉത്സവത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ 8.35ന് നടന്ന സമൂഹപൊങ്കാലയിൽ അയ്യായിരത്തോളം പേർ പങ്കെടുത്തു. ക്ഷേത്രതന്ത്രി ഉണ്ണികൃഷ്ണൻപോറ്റി, മേൽശാന്തി എസ്. ശംഭുപോറ്റി എന്നിവർ പൊങ്കാല ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു. ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ കെ.ജെ. ജയചന്ദ്രൻനായർ, എസ്. സുകേഷ്‌കുമാർ, എൻ. രവീന്ദ്രൻനായർ, കെ. മുരളീധരൻനായർ, എസ്. ജയേന്ദ്രകുമാർ, കെ. ഗോപാലകൃഷ്ണൻനായർ, സി. ചന്ദ്രൻ, മണലയം മണികണ്ഠൻ, ചായം സുധാകരൻ, ശ്രീകുമാർ, എ. വിജയൻ, എസ്. തങ്കപ്പൻപിള്ള, പി. ബിജുകുമാർ, കെ.എൽ. ജയൻബാബു എന്നിവർ നേതൃത്വം നൽകി.
സമാപന ദിനമായ ഇന്ന് രാവിലെ 9.05ന് തൂക്കം വഴിപാട്, ഉച്ചക്ക് അന്നദാനം, വൈകിട്ട് 4ന് ഒാട്ടം, പൂമാല ചമയൽ, രാത്രി 7ന് വർണശബളമായ ഘോഷയാത്ര രാത്രി 8ന് ഭക്തിഗാനസുധ, പുലർച്ചെ 3ന് നടക്കുന്ന ഗുരുസിയോടെ ഉത്സവം കൊടിയിറങ്ങും.