sil-pa

വെഞ്ഞാറമൂട്: കുട്ടികളുടെ നാടക കളരിയായ ആലുന്തറ രംഗപ്രഭാതിന്റെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കോലിയക്കോട് ഗവ. യു.പി.എസിൽ നാടക ശില്പശാല സംഘടിപ്പിച്ചു. സ്കൂൾ എസ്.എം.സി ചെയർമാൻ അരുൺ ആസാദിന്റെ അദ്ധ്യക്ഷതയിൽ രംഗപ്രഭാത് പ്രസിഡന്റ് കെ.എസ്. ഗീത ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കൃഷ്ണൻ നായർ സ്വാഗതവും അദ്ധ്യാപിക രശ്മി നന്ദിയും പറഞ്ഞു. നാടക പ്രവർത്തകനായ എ.ഇ. അഷ്റഫ്, കെ.എസ്. ഗീത തുടങ്ങിയവർ നേതൃത്വം നൽകി. പി.അനിൽ കുമാർ, എം.എസ്. ബിജു, ചിത്രലേഖ, രമ്യ, വിഷ്ണു, അഖിൽ ബാബു, സ്കൂൾ അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.