പാലോട്: സംസ്ഥാന സർക്കാർ സഹകരണ വകുപ്പിന്റെ പങ്കാളിത്തത്തോട് കൂടി ആവിഷ്കരിച്ച കെയർ ഹോം പദ്ധതി പ്രകാരം പാലോട് സർവീസ് സഹകരണ ബാങ്ക് നിർമ്മിച്ച വീടിന്റെ താക്കോൽ ദാനകർമ്മം ഇന്ന് വൈകിട്ട് 5ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. ഡി.കെ. മുരളി എം.എൽ.എ അദ്ധ്യക്ഷത വഹി ക്കും. വി.കെ. മധു, കെ.പി. ചന്ദ്രൻ, പി. ചിത്ര കുമാരി, കെ.ജെ. കുഞ്ഞുമോൻ, ബിജു ശങ്കർ, ചിന്നമ്മ ജോസ്, ഗിരിജകുമാരി. എസ്, പി.എസ്. മധുസൂദനൻ എന്നിവർ സംസാരിക്കും. എ.എ. റഷീദ് സ്വാഗതവും രേഖ.വി.ഒ നന്ദിയും രേഖപ്പെടുത്തും.