തിരുവനന്തപുരം : എസ്.എൻ.ഡി.പി യോഗം ആക്കുളം ശാഖയിൽ പ്രവർത്തിക്കുന്ന ഗുരുശ്രീ വനിതാസ്വയം സഹായ സംഘത്തിന്റെ വാർഷിക പൊതുയോഗം ശാഖാ പ്രസിഡന്റ് കെ.വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ നടന്നു.മൈക്രോ ഫിനാൻസ് യൂണിയൻ കോ ഒാർഡിനേറ്റർ മണ്ണന്തല സി.മോഹനൻ ഉദ്ഘാടനം ചെയ്തു. എസ്.എൻ ട്രസ്റ്റ് ബോർഡംഗം ആക്കുളം മോഹനൻ,സുഗന്ധി സോമൻ,ശാഖാ വനിതാസംഘം പ്രസിഡന്റ് ഷീല, സെക്രട്ടറി രാജി എന്നിവർ സംസാരിച്ചു.കൺവീനറായി എസ്. ഷീജയേയും ജോയിന്റ് കൺവീനറായി ശോഭകുമാരിയെയും തിരഞ്ഞെടുത്തു.ശാഖാസെക്രട്ടറി കെ. ശശിധരൻ സ്വാഗതവും ഷീജ നന്ദിയും പറഞ്ഞു.