ചിറയിൻകീഴ്:ചിറയിൻകീഴ് ശ്രീചിത്രാ പബ്ലിക് സ്കൂളിലെ പതിനെട്ടാം വാർഷികാഘോഷം 11ന് വൈകിട്ട് 5ന് മുൻ ‌‌ഡി.ജി.പി ജേക്കബ് പുന്നൂസ് ഭദ്രദീപ തെളിയിച്ച് ഉദ്ഘാടനം ചെയ്യും.സ്കൂൾ മാനേജർ സതീഷ് കുമാർ അദ്ധ്യക്ഷത വഹിക്കും.പ്രിൻസിപ്പൽ ആശാ നായർ റിപ്പോർട്ട് അവതരിപ്പിക്കും.കിഴുവിലം ഗ്രാമപഞ്ചായത്തംഗം മിനി,പി.ടി.എ പ്രസി‌ഡന്റ് ഷീലാ പ്രവീൺ തുടങ്ങിയവർ സംസാരിക്കും.ഡയറക്ടർ എസ്.പുഷ്പവല്ലി സ്വാഗതവും സ്കൂൾ ഹെഡ് ഗേൾ കുമാരി രഞ്ജന നന്ദിയും പറയും.