ആറ്റിങ്ങൽ: ടെസ്റ്റ് കഴിഞ്ഞ് രണ്ടു വർഷം കഴിഞ്ഞിട്ടും പി.എസ്.സി പരീക്ഷയുടെ റാങ്ക് ലിസ്റ്ര് പ്രസിദ്ധീകരിക്കാത്തതിൽ പ്രതിഷേധം. കെ.എസ്.ഇ.ബി മീറ്റർ റീഡർ തസ്തികയിലേക്ക് നടത്തിയ പരീക്ഷയുടെ റാങ്ക് ലിസ്റ്റാണ് ഇതുവരെ പ്രസിദ്ധീകരിക്കാത്തത്. ഇത്രയും കാലമായി കെ.എസ്.ഇ.ബിയിൽ കരാർ അടിസ്ഥാനത്തിൽ ഈ തസ്തിക നടന്നു വരികയാണ്. സാമ്പത്തിക ബാദ്ധ്യത കാരണമാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതെന്നാണ് കാരണം തിരക്കിയ പരീക്ഷാർത്ഥികൾക്ക് അറിയാൻ കഴിഞ്ഞത്. അടിയന്തിരമായി ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒഴിവ് നികത്തണമെന്ന് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെട്ടു.