വിതുര:ആദിവാസി കാണിക്കാർ സംയുക്തസംഘം വാർഷികവും പൊതുയോഗവും വിതുര സർവീസ് സഹകരണബാങ്ക് ആഡിറ്റോറിയത്തിൽ നടന്നു.സംസ്ഥാനകമ്മിറ്റി പ്രസിഡന്റ് മേത്തോട്ടം പി.ഭാർഗവൻ അദ്ധ്യക്ഷത വഹിച്ചു.പ്രശസ്ത സാമൂഹിക പ്രവർത്തക ധന്യാരാമൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജനറൽസെക്രട്ടറി പൊൻപാറ കെ.രഘു പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു.സംസ്ഥാന ട്രഷറ| വി.സുധാകരൻ വരവ്ചിലവ് കണക്കുകൾ അവതരിപ്പിച്ചു.തൊളിക്കോട് പഞ്ചായത്ത് മെമ്പർ എൽ.എസ്.ലിജി,കുളത്തൂപ്പുഴ പഞ്ചായത്ത്മെമ്പർ എൽ.ഡി.ദിവ്യ,എ.കെ.എസ്.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിജയമ്മ,ജോയിന്റ് സെക്രട്ടറി എം.ആർ.കെ.വിജയൻ,രക്ഷാധികാരി നീർപ്പാറ വി.ഗിരീശൻ,ആഡിറ്റർ വി.ഹരിലാൽ,ഉപദേശകസമിതി ചെയർമാൻ എൻ.ഭാസ്കരൻ,എസ്.സഹദേവൻ,കെ.കെ.രത്നാകരൻ,ആർ.സോമൻ,കെ.വി.ചന്ദ്രബാബു,ഒാമന,സുലോചന,അരുൺഎം.വാഴിച്ചൽ അരുൺ,വീരാത്മജൻ കടമാൻകോട്,കെ.സുകുമാരൻ,എൻ.സുധാകരൻ,ജെ.സാംബശിവൻ എന്നിവർ പങ്കെടുത്തു.ആദിവാസി മേഖലകളിൽ വികസനപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.