തിരുവനന്തപുരം : പൂർവ വിദ്യാർത്ഥികളുടെ സംഘടനയായ ചെസ്‌നയുടെ കുടുംബസംഗമം നാളെ രാവിലെ 10ന് കോളേജിൽ നടക്കും.സംഘടനാ പ്രസിഡന്റ് അഡ്വ.ടി. ശരത്ചന്ദ്രപ്രസാദിന്റെ അദ്ധ്യക്ഷതയിൽ പ്രിൻസിപ്പൽ ഡോ.ജിത സംഗമം ഉദ്ഘാടനം ചെയ്യും.കോളേജ് മുൻ അദ്ധ്യാപകനും കവിയും സാഹിത്യകാരനുമായ കിളിമാനൂർ രമാകാന്ദന്റെ അനുസ്മരണത്തോടനുബന്ധിച്ചുള്ള കവിത മത്സരവിജയികൾക്കും വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ച പ്രതിഭകൾക്കുമുള്ള സമ്മാനവിതരണവും നടക്കും.പൂർവ വിദ്യാർത്ഥികളടക്കമുള്ളവരുടെ കലാപരിപാടികളും ഉണ്ടായിരിക്കും.എല്ലാ പൂർവവിദ്യാർത്ഥികളും പങ്കെടുക്കണമെന്ന് ചീഫ് കോ ഒാർഡിനേറ്റർ അമൃതലാൽ അറിയിച്ചു.ബന്ധപ്പെടേണ്ട ഫോൺ: 9447111223, 9446319618.