വെള്ളറട: വെള്ളറട എസ്.എൻ.ഡി.പി ശാഖായോഗം ശ്രീ നാരായണപുരം ലോകനാഥക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 17ന് തുടങ്ങി 21ന് സമാപിക്കും. ഉത്സവ ദിവസങ്ങിൽ രാവിലെ രാവിലെ 8. 15ന് പ്രഭാത ഭക്ഷണം, 9ന് പറനിറയ്ക്കൽ പൂജ, 12 30ന് സമൂഹ സദ്യ,6.30ന് എഴുന്നെള്ളത്ത്, 7. 30ന് സായാഹ്ന ഭക്ഷണം, തിങ്കൾ രാവിലെ 9. 15ന് തൃക്കൊടിയേറ്റ്, വൈകിട്ട് 7ന് ഉദ്ഘാടന സമ്മേളനം സി.കെ. ഹരീന്ദ്രൻ എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച വൈകിട്ട് 7ന് പ്രഭാഷണം, 7. 45ന് വിളക്കുകെട്ട് കാവടി, ബുധനാഴ്ച രാവിലെ 7ന് മഹാ സുദർശന ഹോമം , രാത്രി 7ന് കവിയരങ്ങ്, 9. 30ന് ഗാനമേള, വ്യാഴാഴ്ച രാവിലെ 10. 30ന് നാഗരൂട്ട് പുള്ളുവൻ പാട്ടും, 12.15ന് പ്രഭാഷണം, 7. 35ന് ശ്രീ നാരായണ ധർമ്മ പ്രചരണ സമ്മേളനം നെയ്യാറ്റിൻകര യൂണിയൻ സെക്രട്ടറി ആവണി ശ്രീകണ്ഠന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സാന്ദ്രാനന്ദ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തും. നെയ്യാറ്റിൻകര സനൽ മുഖ്യ പ്രഭാഷണം നടത്തും. വെള്ളിയാഴ്ച മഹാശിവരാത്രിദിനത്തിൽ രാവിലെ 7ന് ഹാലസ്യ പാരായണം,​ 8. 45ന് പ്രഭാഷണം,​ 9ന് പൊങ്കാല,​ 9. 15 മുതൽ കലശപൂജ,​ 10 30ന് ഓട്ടം തുള്ളൽ,​ 11. 15ന് പിടിപണം വാരൽ,​ 11. 30ന് തുലാഭാരം,​ 11. 45ന് പൊങ്കാല നിവേദ്യം,​ വൈകുന്നേരം 7ന് പുഷ്പാഭിഷേകം,​ രാത്രി 10ന് ബാലൈ,​ രാത്രി 8 മുതൽ യാജപൂജ,​ പുർച്ചെ 3. 30ന് ആറാട്ടിന് പുറപ്പെടൽ,​ 5. 30ന് തിരിച്ചെഴിന്നെള്ളത്ത്,​ 5. 45ന് പഞ്ചവിംശതി കലശം മഹാ നിവേദ്യത്തോടുകൂടി സമാപനം.