മുടപുരം:അഴൂർ ഗ്രാമപഞ്ചായത്തിന്റെ കരട് ദുരന്ത നിവാരണ പദ്ധതികൾ ചർച്ച ചെയ്യുന്നതിനായുള്ള വികസന സെമിനാർ 13 ന് ഉച്ചക്ക് 2 ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ജില്ലാ പഞ്ചായത്ത് അംഗം എസ്.കവിത ഉദ്‌ഘാടനം ചെയ്യും.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ഇന്ദിരയുടെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് ആർ.അജിത്ത് സ്വാഗതം പറയും.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വസന്തകുമാരി,ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ബി.ശോഭ,ആർ.അനിൽ,ബി.സുധർമ്മ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അഡ്വ.എസ്.കൃഷ്ണകുമാർ,കെ.രവി,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അഴൂർ വിജയൻ,എം.തുളസി,ബി.മനോഹരൻ,സി.സുര,ബി.രാഘുനാഥൻ നായർ,അഡ്വ.എം.റാഫി,കെ.ഓമന,എം.മനോജ്,ബീനാ മഹേശൻ,ജിത.ജെ.എസ്,ശ്രീജ.എസ്,സിജിൻസി.എസ്,ഷൈജാ നാസർ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി ചന്ദ്രബാബു എസ്.എസ് എന്നിവർ സംസാരിക്കും.