പൂവാർ: തിരുപുറം ശ്രീ മഹാദേവർ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 12 ന് തുടങ്ങി 21 ന് സമാപിക്കും.12 ന് വൈകിട്ട് 7 ന് ക്ഷേത്രതന്ത്രി കെ.സി.നാരായണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ്, രാത്രി 8 ന് നൃത്തനാടകം, 9 ന് ആനപ്പുറത്തെഴുന്നെള്ളിപ്പ്. 13 ന് വൈകിട്ട് 7.30 ന് കഥകളി, 14 ന് രാവിലെ 11ന് ഉത്സവബലി, രാത്രി 7.30 ന് നൃത്തനൃത്ത്യങ്ങൾ. 15 ന് രാത്രി 7.30 ന് നൃത്തസന്ധ്യ. 16 ന് രാവിലെ 11 മുതൽ ഉത്സവബലി, വൈകിട്ട് 3.30ന് ഓട്ടൻതുളളൽ, രാത്രി 7 ന് നവീന വിൽകലാമേള, 9 ന് നാഗസ്വരം 'നടയിൽ സേവ'. 17 ന് രാത്രി 7.30 ന് നാട്യാർപ്പണം, 18 ന് രാവിലെ 11ന് ഉത്സവബലി, വൈകിട്ട് 6.30ന് സംഗീത കച്ചേരി, രാത്രി 8 ന് നൃത്തവിസ്മയം. 19 ന് വൈകിട്ട് 4ന് കാഴ്ചശ്രീബലി, വേലകളി, രാത്രി 7 ന് നാടൻപാട്ട്, 20 ന് വൈകിട്ട് 3.30ന് ചാക്യാർകൂത്ത്, 5 ന് നാഗസ്വര കച്ചേരി, രാത്രി 7 ന് നാടകീയ നൃത്തശില്പം, 21 ന് ഉച്ചയ്ക്ക് 3 ന് ആറാട്ട് എഴുന്നെള്ളിപ്പ്, പഞ്ചവാദ്യം, ശിങ്കാരിമേളം, നാഗസ്വരം, രാത്രി 8 ന് സംഗീതാർച്ചന, 9 ന് മ്യൂസിക് മെഗാഷോ, 11 മുതൽ ശിവരാത്രി പൂജ, തൃക്കൊടിയിറക്ക്, രാത്രി 1.30 ന് നൃത്തനൃത്ത്യങ്ങൾ. ഉത്സവദിവസങ്ങളിൽ രാവിലെ 11.30 മുതൽ ആദ്ധ്യാത്മിക പ്രഭാഷണം ഉണ്ടാകും.