തിരുവനന്തപുരം : പേട്ട കാഞ്ഞിരവിളാകം ദേവിക്ഷേത്രത്തിലെ 61-ാംമത് വില്ലിൽതൂക്ക മഹോത്സവം 29ന് ആരംഭിച്ച് മാർച്ച് 9ന് സമാപിക്കും. കാഞ്ഞിരവിളാകം ദേവിക്ഷത്ര യോഗം ഭാരവാഹികളായി എസ്. രാധാകൃഷ്ണൻ, എസ്. വിജയൻ, സി.എൽ. ദിലീപ്, എം. ഭാഷ്യം, എസ്.കെ. സുന്ദരം (രക്ഷാധികാരികൾ), എം.എസ്. സുരേന്ദ്രൻ (പ്രസിഡന്റ്),സി.ആർ. രാമചന്ദ്രമൂർത്തി,ബി.പി.അജീഷ് (വൈസ് പ്രസിഡന്റുമാർ), എസ്. സനിൽകുമാർ (ജനറൽ സെക്രട്ടറി),പി.എസ്. എബിൻ, ബി. രാജൻ, വി.പി. പ്രമോദ് ചന്ദ്രൻ (ജോയിന്റ് സെക്രട്ടറിമാർ), എസ്. സജു (ട്രഷറർ), കെ.എൻ. സുഭാഷ് ബോസ്, എ. മോഹൻ, ആർ. രാജേഷ് കുമാർ (ആഡിറ്റേഴ്സ്) എന്നിവരെ തിരഞ്ഞെടുത്തു.