തിരുവനന്തപുരം :എസ്.എൻ.ഡി.പി യോഗം പേ‌രൂർക്കട ശാഖയിൽ നാളെ വൈകിട്ട് 3ന് യൂണിയൻ കൗൺസിലർ ആർ. സോമസുന്ദരന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന ഗുരുദേവകൃതികളുടെ പഠനക്ളാസ് യൂണിയൻ വൈസ് പ്രസിഡന്റ് എം.കെ.ദേവരാജ് ഉദ്ഘാടനം ചെയ്യും.ഗുരുദേവകൃതികളുടെ ബോധവത്കരണ പരിപാടികൾക്ക് പുറമേ ദൈവദശകം,ഗുരുദേവന്റെ ജനനം മുതൽ സമാധിവരെയുള്ള സംഭവങ്ങളെക്കുറിച്ച് 108 പ്രശ്നോത്തരികൾ,നല്ല മലയാളം,നല്ല ശീലങ്ങൾ എന്നീ വിഷയങ്ങളെക്കുറിച്ച് കരകുളം പി.ഉദയരാജൻ ക്ളാസെടുക്കും.കുടുംബയോഗത്തിൽ കൺവീനർ ബിനു,വനിതാസംഘം പ്രസിഡന്റ് ലീലാമ്മ, സെക്രട്ടറി വൈ. രമണി,രമണിസാഗർ,സുനന്ദ,ശോഭന രാജശേഖരൻ,കെ.ചന്ദ്രശേഖരൻ,ജി.രവീന്ദ്രൻ,വഴയില പുഷ്പാംഗദൻ. അജയഘോഷ്,ജയൻ,ഉഷാകുമാരി,ഇന്ദിര,പത്മാവതിഅമ്മ,വസന്ത,വസന്തകുമാരി തുടങ്ങിയവർ പങ്കെടുക്കും. 30 പേർക്കുള്ള പെൻഷൻ വിതരണം യൂണിയൻ വൈസ് പ്രസിഡന്റ് എം.കെ.ദേവരാജ് നിർവഹിക്കും.