vl-d-1

വെള്ളറട: പനച്ചമൂട് വൈറ്റ് മെമ്മോറിയൽ വനിത കോളേജിലെ നാഷണൽ സർവീസ് സ്കീമും വിമുക്തി മിഷനും കേരള മദ്യ നിരോധന സമിതിയും സംയുക്തമായി ലഹരി വിമുക്ത വിദ്യാലയം പ്രതീക്ഷയോടെ കേരളം എന്നവിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ കേരള മദ്യ നിരോധന സമിതി സംസ്ഥാന പ്രസിഡന്റ് കെ.പി. ദുര്യോധനൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ. ജയശേഖർ അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് സർക്കിൾ ഇൻസ് പെക്ടർ ഷിബു ക്ളാസെടുത്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ലാൽ കൃഷ്ണൻ, മദ്യ നിരോധന സമിതി ഭാരവാഹികളായ ജയകുമാർ, രവീന്ദ്രൻ, വിജിൽ രാജ് തുടങ്ങിയവർ പങ്കെടുത്തു.