പാറശാല: കൊല്ലയിൽ ഗ്രാമ പഞ്ചായത്തിലെ പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കരട് വോട്ടർ പട്ടിക കൊല്ലയിൽ വില്ലേജ് ഓഫീസ്, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, നെയ്യാറ്റിൻകര താലൂക്ക് ഓഫീസ്, ജില്ലാ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ പ്രസിദ്ധീകരിച്ചു. വോട്ടർ പട്ടിക സംബന്ധിച്ച അവകാശ വാദങ്ങൾ, അപേക്ഷകൾ, ആക്ഷേപങ്ങൾ എന്നിവ 14 ന് മുൻപായി സെക്രട്ടറിക്ക് സമർപ്പിക്കേണ്ടതാണ്.