messi-barcelona
messi barcelona

അബിദാലുമായി ഉടക്കിയ മെസിയെ

സ്വന്തമാക്കാൻ

മാഞ്ചസ്റ്റർ സിറ്റി

മാഡ്രിഡ് : കരിയറിൽ ഇന്നേവരെ ബാഴ്സലോണയ്ക്ക് വേണ്ടി മാത്രം പ്രൊഫഷണൽ ഫുട്ബാൾ കളിച്ചിട്ടുള്ള ലയണൽ മെസി അടുത്ത സീസണിൽ സ്പാനിഷ് ക്ളബിൽനിന്ന് പടിയിറങ്ങുമെന്ന് അഭ്യൂഹം.

ബാഴ്സലോണയുടെ മുൻ താരവും ഇപ്പോൾ സപോർട്ടിംഗ് ഡയറക്ടറുമായ എറിക് അബിദാലുമായി മെസി നടത്തിയ പരസ്യമായ വാക്കുതർക്കമാണ് ഇങ്ങനെയൊരു സൂചന നൽകിയിരിക്കുന്നത്. ബാഴ്സ മുൻ പരിശീലകൻ വാൽവെർദെയ്ക്ക് കീഴിൽ ചില കളിക്കാർ മനപൂർവം നന്നായി കളിച്ചില്ലെന്ന അബിദാലിന്റെ വിമർശനമാണ് മെസിയെ ചൊടിപ്പിച്ചത്. ആരാണ് മോശമായി കളിച്ചതെന്ന് അബിദാൽ പേരെടുത്ത് പറയണമെന്നും ഇല്ലെങ്കിൽ മിണ്ടാതിരിക്കണമെന്നും മെസി സോഷ്യൽ മീഡിയയിൽ കുറിക്കുകയായിരുന്നു. മെസിക്കൊപ്പം കളിച്ചിട്ടുള്ള അബിദാലുമായുള്ള അഭിപ്രായ വ്യത്യാസം പരസ്യമായത് ബാഴ്സലോണ ക്ളബിനും തലവേദനയായിട്ടുണ്ട്. ഇരുവരെയും സമാധാനി​പ്പി​ക്കാൻ ക്ളബ് അധി​കൃതർ ഇടപെട്ടെങ്കി​ലും മെസി​യുടെ കലി​ തീർന്നി​ട്ടി​ല്ലെന്നാണ് അറി​യുന്നത്.

ഇൗ സാഹചര്യം മുതലാക്കി​ അടുത്ത സീസണി​ൽ മെസി​യെ ബാഴ്സയി​ൽനി​ന്ന് ചാടി​ക്കാൻ ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ സി​റ്റി​ ശ്രമി​ക്കുകയാണെന്നാണ് ഒടുവിൽ കിട്ടിയ വാർത്തകൾ. സിറ്റിയുടെ ഇപ്പോഴത്തെ കോച്ച് ബാഴ്സയുടെ സൂപ്പർ കോച്ചായിരുന്നു.

പെപ് ഗ്വാർഡിയോളയാണ് പെപും മെസിയും തമ്മിലുള്ള ബന്ധം മുതലെടുത്ത് സൂപ്പർ താരത്തെ കൊണ്ടുവരാനാണ് സിറ്റി അധികൃതരുടെ പ്ളാൻ. നിലവിൽ 2021 വരെ മെസിക്ക് ബാഴ്സയുമായി കരാർ ഉണ്ട്.