പോത്തൻകോട്: തോന്നയ്ക്കൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ 1990 എസ്.എസ്.എൽ.സി. ബാച്ചിന്റെ കൂട്ടായ്മയായ 'ഓർമ്മകളിലെ തിരുമുറ്റം' കൂട്ടായ്മയുടെ വാർഷിക സംഗമം തോന്നയ്ക്കൽ സാംസ്കാരിക സമിതി ഹാളിൽ നടന്നു. പൂർവ വിദ്യാർത്ഥി കൂട്ടായ്മയും, കുടുംബ സംഗമവും, പഠന സഹായ വിതരണവും നടന്നു. പത്താം ക്ലാസ് പരീക്ഷ എഴുതിയതിന്റെ മുപ്പതാം വാർഷികം, പേൾ ജൂബിലി എന്ന പേരിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ ഏപ്രിൽ മാസത്തിൽ നടത്താൻ തീരുമാനിച്ചു. എം.എ. ഉറൂബ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ രാജശേഖരൻനായർ സ്വാഗതം പറഞ്ഞു. ഷിബു കോരാണി, ബിജി .ഡി.കെ, റിയാസ്, കബീർ തടത്തിൽ, നൗഷാദ്, ഉബൈദ്, ഷിബു, ഷാഹിന തുടങ്ങിയവർ പങ്കെടുത്തു.